ഇറാഖിലുണ്ടായ സ്ഫോടന പരമ്പരകളില്‍ 70 പേര് കൊല്ലപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ട് രണ്ടു മണിക്കൂറിനുള്ളില്‍ 11 ഇടങ്ങളിലാണ് സ്ഫോടനം നടന്നത്.
ബാഗ്ദാദിനു സമീപ പ്രദേശമായ ഹസൈന്യയില് റസ്റ്റോറന്റുകളും ഷോപ്പുകളും ലക്ഷ്യമാക്കി നടന്ന രണ്ട് കാര്‍ ബോംബ് സ്ഫോടനങ്ങള്‍ നടന്നത്. സ്ഫോടനത്തില്‍ ഒന്‍പത് പേര് മരിക്കുകയും 32 പേര്‍ക്ക് പരുക്കേല്‍ക്കുയും ചെയ്തു.
തലീബിയയിലെ ഷിയാ മേഖലയില്‍ നടന്ന മറ്റൊരു സ്ഫോടനത്തില്‍ ഏഴ് പേര് മരിക്കുകയും 28 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വ്യാപാര കേന്ദ്രങ്ങളെയും റസ്റ്റോറന്റുകളെയും ലക്ഷ്യമാക്കിയാണ് സ്ഫോടനങ്ങള്‍ നടന്നത്