വടക്കന്‍ ഇറാഖിലെ മൊസൂളില്‍ ഒരു പൊലീസ് സ്റ്റേഷനടുത്തുണ്ടായ സ്ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരുക്കേറ്റു. ഒരു ട്രക്കില്‍ സ്ഥാപിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. ചാവേറാക്രമണമാണെന്ന് സംശയിക്കുന്നു.
സ്റ്റേഷന്‍റെ വളരെ അടുത്തെത്തിയ ട്രക്ക്, പരിശോധനയ്ക്കിടെ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ആറരയോടെ മൊസൂളിലെ മഹ്ത പൊലീസ് സ്റ്റേഷനടുത്താണ് സ്ഫോടനമുണ്ടായത്.
നാല് പൊലീസുകാരും മൂന്ന് സിവിലിയന്‍മാരുമാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തില്‍ പൊലീസ് സ്റ്റേഷന് ഭാഗികമായി തകരാര്‍ സംഭവിച്ചതായി പൊലീസ് പറഞ്ഞു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സുന്നി പോരാളികള്‍ക്ക് സ്വാധീനമുള്ള പ്രദേശമാണ് മൊസൂള്‍.
ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചതിന് ശേഷമാണ് ഇറാഖില്‍ വീണ്ടും സ്ഫോടനങ്ങള്‍ ശക്തമായി തുടങ്ങിയത്. ഇറാഖില്‍ ആക്രമണം നടത്താന്‍ തീവ്രവാദികള്‍ നടത്തുന്ന ഒരുക്കത്തിന്‍റെ ഭാഗമാണ് ചെറിയ ആക്രമണങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്.