ബഹിരാകാശത്തിന്റെ വശ്യതയും അനന്തതയും നമ്മുടെ മുന്നിലെത്തില്‍ നാസ മുന്നൊരുക്കങ്ങള്‍ ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു. ഇനി എന്താണ് ഈ ലൈവിന്റെ പ്രത്യേകത എന്നല്ലേ. ചരിത്രത്തിലാദ്യമായി 4K ദൃശ്യമികവിലാണ് ബഹിരാകാശത്തിന്റെ സൗന്ദര്യം നാസ നമുക്ക് മുന്നില്‍ പകര്‍ത്തി കാണിക്കുന്നത്. ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള അന്താരാഷ്‌ട സ്പേസ് ഏജന്‍സിയിലിരുന്ന് നമുക്കായി കാര്യങ്ങള്‍ വിശദീകരിക്കാനും ആളുണ്ട്, പെഗ്ഗി വിറ്റ്‌സന്‍ എന്ന മിഷന്‍ കമാന്‍ഡര്‍.
ഏപ്രില്‍ 26, ഇന്ത്യന്‍ സമയം രാത്രി പതിനൊന്ന് മണിയ്‌ക്കാണ് ഈ തത്‌സമയ സ്‌ട്രീമിംഗ് ആരംഭിക്കുക. കൂടുതല്‍ പേരില്‍ ഈ തത്‌സമയ ദൃശ്യവിസ്‌മയം എത്തിക്കാന്‍ നാസയുടെ ഫേസ്‌ബുക്ക് പേജിലും വെബ്‌സൈറ്റിലും സ്ട്രീമിംഗ് ഉണ്ടാവും.