ബരാക് ഒബാമയും മന്മോഹന്‍ സിംഗും സെപ്റ്റംബര്‍ 27ന് കൂടിക്കാഴ്ച നടത്തും
വ്യാഴം, 22 ഓഗസ്റ്റ് 2013 (17:31 IST)
PRO
യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും പ്രധാനമന്ത്രി മന്മോഹന്‍ സിംഗും സെപ്റ്റംബര്‍ 27ന് കൂടിക്കാഴ്ച നടത്തും. വൈറ്റ് ഹൌസിലാണ് രാഷ്ട്രത്തലവന്‍മാര്‍ കൂടിക്കാഴ്ച നടത്തുന്നത്.
ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ യുഎസ് സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസും പ്രതിരോധ സെക്രട്ടറി ചക്ക് ഹേഗലുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണു തീയതി പ്രഖ്യാപിച്ചത്. ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുകയും പ്രതിരോധ സഹകരണം വര്‍ധിപ്പിക്കുകയുമാണു ലക്ഷ്യം. ആധുനിക ആയുധങ്ങള്‍ സംയുക്‌തമായി നിര്‍മിക്കുകയെന്ന ലക്ഷ്യവുമുണ്ട്.
സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ തീരുമാനിച്ചില്ലെങ്കിലും ഹ്രസ്വസന്ദര്‍ശനമായിരിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.