ബംഗ്ലാദേശിലെ ധാക്കയില്‍ ഹൈന്ദവ പുരോഹിതനെ മുസ്‌ലിം മതതീവ്രവാദികള്‍ കഴുത്തറുത്ത് കൊന്നു. ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന അനന്ദ് ഗോപാല്‍ ഗാംഗുലി(65)യെ ബൈക്കിലെത്തിയ സംഘം മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. കഴുത്തിന് മാരകമായി പരുക്കേറ്റ ഗാംഗുലി സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.