ഫേസ്ബുക്ക് ‘ലൈക്ക്’ അടിച്ചുമാറ്റിയതെന്ന്!

ബുധന്‍, 13 ഫെബ്രുവരി 2013 (12:09 IST)
PRO
PRO
സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിലെ 'ലൈക്ക്' മോഷ്ടിച്ചതാണെന്ന് ആരോപണം. അന്തരിച്ച ഡച്ച് പ്രോഗ്രാമര്‍ ജോസ് വാന്‍ ഡേര്‍ മീറിന്റെ കുടുംബമാണ് ഈ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

2004ല്‍ അന്തരിച്ച വാന്‍ ഡെര്‍ മിയര്‍ 1998ല്‍ വികസിപ്പിച്ചെടുത്ത ആശയങ്ങള്‍ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ ഫേസ്ബുക്ക് ഉപയോഗിച്ചു എന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. വാന്‍ ഡെര്‍ മിയറിന്റെ പേരില്‍ ഈ ആശയം പേറ്റന്റ് ചെയ്യപ്പെട്ടതാണെന്നും വെര്‍ജീനിയ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

‘സോഷ്യല്‍ ഡയറി‘ എന്ന സര്‍ഫ്ബുക്കില്‍ വാന്‍ ഡെര്‍ മിയര്‍ ഈ സാങ്കേതികവിദ്യ നേരത്തെഉപയോഗിച്ചത്. റെംബ്രാന്‍ഡ് സോഷ്യല്‍ മീഡിയ എന്ന കമ്പനിയ്ക്കാണ് ഇപ്പോള്‍ ഇതിന്റെ പേറ്റന്റ്. ആഡ്ദിസിനെതിരെയും ഇവര്‍ ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഫേസ്ബുക്കിലെ ടൈംലൈനും മോഷ്ടിക്കപ്പെട്ടതാണെന്നും പരാതിയില്‍ പറയുന്നു.

ഫേസ്ബുക്കിനെതിരെ രണ്ട് പേറ്റന്റ് നിയമലംഘനങ്ങളും ആഡ്ദിസിനെതിരെ ഒന്നും ആണ് പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്. എന്നാല്‍ ഫേസ്ബുക്ക് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക