പെണ്‍കുട്ടിയുടെ കൈയ്യില്‍ ഉമ്മവച്ച ആറുവയസുകാരനെ സ്കൂളില്‍ നിന്നും പുറത്താക്കി; കുറ്റം ലൈംഗികാതിക്രമം!!!

വെള്ളി, 13 ഡിസം‌ബര്‍ 2013 (11:36 IST)
PRO
വിദേരാജ്യങ്ങളില്‍നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ നാള്‍ക്കുനാള്‍ അവിശ്വസനീയമായി മാറുകയാണ്. ഇതാ അവിശ്വസനീയമെന്ന് തോന്നിയേക്കാവുന്ന മറ്റൊരു വാര്‍ത്ത. ക്ലാസിലെ പെണ്‍കുട്ടിയുടെ കൈയില്‍ ഉമ്മ വച്ച 6 വയസുകാരന് സസ്പെന്‍ഷന്‍.

കുറ്റമാണ് ഞെട്ടിപ്പോകുന്നത് ലൈംഗികാതിക്രമം കാട്ടുന്നുവെന്നതാണ് റിപ്പോര്‍ട്ട്. ഹണ്ടര്‍ യെല്‍ട്ടണ്‍ എന്ന 6 വയസുകാരനെയാണ് സ്ക്കൂള്‍ അധികൃതര്‍ ഈ വിചിത്രമായ ശിക്ഷണ നടപടികള്‍ക്ക് വിധേയനാക്കിയത്.

സഹപാഠിയായ പെണ്‍കുട്ടിയുടെ കൈയില്‍ ഉമ്മ വെച്ചുവെന്നും പറഞ്ഞ് അമേരിക്കയിലെ കൊളറാഡോയിലുള്ള കാനന്‍ സിറ്റിയിലെ ലിങ്കണ്‍ സ്ക്കുള്‍ ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി ഹണ്ടര്‍ യെല്‍ട്ടനെ സസ്പെന്‍ഡ് ചെയ്യുകയാണ് ഉണ്ടായത്.

മാപ്പ് ചോദിക്കാമെന്ന് കുട്ടി പറഞ്ഞെങ്കിലും സ്ക്കൂള്‍ അധികൃതര്‍ കുട്ടിയെ 7 ദിവസത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.. 6 വയസുകാരന്റെ ഈ പ്രവൃത്തിയെ എങ്ങനെ ലൈംഗികാതിക്രമമായി കണക്കാക്കാന്‍ സധിക്കുമെന്ന് കുട്ടിയുടെ അമ്മജെന്നിഫര്‍ ചോദിക്കുന്നു.

സ്കൂള്‍ പ്രിന്‍സിപ്പള്‍ സ്കൂള്‍ സൂപ്രണ്ടിനോട് കുട്ടിക്കെതിരെയുള്ള റിപ്പോര്‍ട്ടില്‍നിന്നും ലൈംഗികാതിക്രമം ചെയ്തുവെന്ന പ്രയോഗം എടുത്തുകളയാന്‍ നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്.

വെബ്ദുനിയ വായിക്കുക