സ്വന്തം പിതാവിന്‍റെ മൊബൈല്‍ ഫോണില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രം കണ്ടതിനെതിരെ മകള്‍ പരാതി നല്‍കി. അയര്‍ലന്‍ഡ് ദേശീയ ദിനപത്രത്തിലെ പത്രപ്രവര്‍ത്തകനാണ് മകളുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായത്. ഇയാള്‍ ആത്മഹത്യ ചെയ്യുമെന്ന സംശയത്തെ തുടര്‍ന്ന് മാനസികരോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മൊബൈല്‍ തകരാറിലായതിനെ തുടര്‍ന്ന് സര്‍വീസിംഗ് സെന്‍ററില്‍ നല്‍കാനായി ഇയാള്‍ ഫോണ്‍ മകളെ ഏല്‍പ്പിക്കുകയായിരുന്നു. മകള്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഒരു പെണ്‍കുട്ടിയുടെ നഗ്നഫോട്ടോ കണ്ടെത്തിയത്. ഉടന്‍ തന്നെ മകള്‍ അമ്മയെ വിവരം അറിയിച്ചു. അവരുടെ പരിശോധനയിലാണ് ഫോട്ടോയിലുള്ള പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞത്.
പതിനാറ് വയസുമാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ നഗ്നചിത്രമാണ് മൊബൈലില്‍ കണ്ടെത്തിയത്. ഈ പെണ്‍കുട്ടിയുമായി ഇയാള്‍ക്ക് അവിഹിത ബന്ധമുണ്ടത്രേ. എന്തായാലും പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും വിവരം ധരിപ്പിച്ച ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്.
മാനസികരോഗാശുപത്രിയില്‍ ചികിത്സയിലായതിനാല്‍ പൊലീസിന് പത്രപ്രവര്‍ത്തകനെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.