പാക് അപകടത്തില്‍: ഓസ്ട്രേലിയ

ബുധന്‍, 4 മാര്‍ച്ച് 2009 (13:26 IST)
ഭീകരാക്രമണം പാകിസ്ഥാന്‍റെ നിലനില്‍പുതന്നെ അപകടത്തിലാക്കിയതായി ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി സ്റ്റീഫന്‍ സ്‌മിത്ത്‌ പറഞ്ഞു. അഫ്ഗാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ മാത്രമല്ല പാക്കിസ്ഥാനില്‍ മുഴുവനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരാക്രമണത്തില്‍ എട്ടുപേരാണ്‌ കൊല്ലപ്പെട്ടത്‌. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വസ്‌തുതകളിലൊന്നായി കണ്ട്‌ അന്താരാഷ്ട്ര സഹായത്തോടെ തീവ്രവാദത്തെ ചെറുക്കാന്‍ പാകിസ്ഥാന്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാകിസ്ഥാനിലെ തീവ്രവാദം ഇല്ലാതാക്കാന്‍ രാജ്യാന്തര സഹായം ആവശ്യമാണ്‌. ആക്രമണത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ഓസ്ട്രേലിയന്‍ പൊലീസിനെ അയക്കാന്‍ തയ്യാറാണെന്ന്‌ പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്‌മൂദ്‌ ഖുറേഷിയെ അറിയിച്ചതായും സ്മിത്ത് പറഞ്ഞു.

വെബ്ദുനിയ വായിക്കുക