വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ സൈന്യത്തിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു. അക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തു.
വടക്ക് വസിറിസ്താനിലെ ബാനു മിറാന്‍ഷാ റോഡിലെ സൈനിക ക്യാമ്പില്‍ നിന്നുള്ള സൈനിക വാഹനവ്യൂഹത്തിനു നേരെയാണ് ബോംബാക്രമണം ഉണ്ടായത്. സൈനികര്‍ സഞ്ചരിച്ച കാറില്‍ ഘടിപ്പിച്ച റിമോട്ട് കണ്‍ട്രോളര്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് സൂചന.
പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും വര്‍ദ്ധിക്കാനിടയുണ്ടെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാന്‍ സുരക്ഷസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.