പാകിസ്ഥാനിലെ ജയിലില്‍ വന്‍ ഭീകരാക്രമണം

ചൊവ്വ, 30 ജൂലൈ 2013 (09:51 IST)
PRO
വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ജയിലില്‍ വന്‍ ഭീകരാക്രമണം. ഭീകരരുള്‍പ്പെടെയുള്ളവരെ തടവിലിട്ടിരുന്ന ജയിലായ ദേരാ ഇസ്മായില്‍ഖാനിലെ സെന്‍ട്രല്‍ ജയിലിലാണ് ആക്രമണം ഉണ്ടായത്.

താലിബാനിലും മറ്റ് ഭീകരസംഘടനകളിലും പെടുന്ന 250 പേരുള്‍പ്പെടെ അയ്യായിരത്തോളം തടവുകാരണ് ഇവിടുണ്ടായിരുന്നത്. തിങ്കളാഴ്ച അര്‍ധരാത്രികഴിഞ്ഞാണ് ഗ്രനേഡുകളും യന്ത്രത്തോക്കുകളുമുപയോഗിച്ച് ആക്രമണം നടന്നത്. പൊലീസും സുരക്ഷാസേനകളും ജയിലിനു ചുറ്റും കനത്ത സുരക്ഷ വലയം തീര്‍ത്തിരിക്കുകയാണ്.

40 തടവുകാരെ അക്രമികള്‍ മോചിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ആളപായമുണ്ടായിട്ടുണ്ടോയെന്ന് വ്യക്തമല്ല. അക്രമികളുടെ എണ്ണവും ഇതുവരെ പൊലീസിന് മനസിലാക്കാന്‍ സാധിച്ചിട്ടില്ല.

പാകിസ്ഥാന്റെ പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍മാത്രം ബാക്കിനില്‍ക്കെയാണ് ആക്രമണം നടന്നത്.

വെബ്ദുനിയ വായിക്കുക