പാകില്‍ ലൈംഗിക വിദ്യാഭ്യാസം വിവാദം

ബുധന്‍, 13 ഏപ്രില്‍ 2011 (12:37 IST)
PRO
പാകിസ്ഥാനിലെ സ്കൂളുകളില്‍ പിന്തുടരുന്ന ലൈംഗിക വിദ്യാഭ്യാസ പുസ്തകം വിവാദമാവുന്നു. സാമൂഹിക വ്യസ്ഥിതിക്ക് അനുയോജ്യമല്ലാത്ത വിശദാംശങ്ങളാണ് വിവാദകാരണമാവുന്നത്.

സര്‍ക്കാര്‍ സ്കൂളുകളില്‍ ആറാം ക്ലാസ് മുതല്‍ പത്താംക്ലാസ് വരെയാണ് ലൈംഗികാരോഗ്യത്തെ കുറിച്ചുള്ള പാഠ്യപദ്ധതി പിന്തുടരുന്നത്. അപരിചിതരുമായോ എയിഡ്സ് രോഗികളുമായോ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കോണ്ടം ഉപയോഗിക്കണമെന്ന പരാമര്‍ശത്തെ ഒരു രക്ഷകര്‍ത്താവ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത് വിവാദത്തിനു ശക്തികൂട്ടിയിരിക്കുകയാണ്.

മിക്ക അധ്യാപകരും ഈ പാഠ്യപദ്ധതി പിന്തുടരാന്‍ വിസമ്മതം പ്രകടിപ്പിച്ചു കഴിഞ്ഞു. കറാച്ചിയിലെ വിദ്യാഭ്യാസ ഓഫീസറും പാഠ്യപദ്ധതിയെ രൂക്ഷമായി വിമര്‍ശിച്ചു. പാഠ്യവിഷയം സാമൂഹിക വ്യവസ്ഥിതിക്ക് അനുസരിച്ച് പരിഷ്കരിക്കണമെന്നാണ് പൊതുവെയുള്ള അഭിപ്രായം.

വെബ്ദുനിയ വായിക്കുക