പാം ചുഴലിക്കാറ്റ്: മരണം 50 ആയി

ഞായര്‍, 15 മാര്‍ച്ച് 2015 (12:32 IST)
ഓസ്‌ട്രേലിയയില്‍ വീശിയടിച്ച  പാം ചുഴലിക്കാറ്റില്‍ 50 ഓളം ആളുകള്‍ കൊല്ലപ്പെട്ടു. തെക്കന്‍ ശാന്തസമുദ്രത്തില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ വ്യാപകനാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചുഴലിക്കാറ്റില്‍ നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.
 
വീടുകളും താമസ കേന്ദ്രങ്ങളും വ്യാപകമായി നശിച്ചതിനെത്തുടര്‍ന്ന് ആയിരകണക്കിന് കുടുംബങ്ങളാണ്  അഭയാര്‍ഥികളായത്. 90 ശതമാനം വീടുകളുടെയും മേല്‍ക്കൂര പറന്നുപോയതായാണ് റിപ്പോര്‍ട്ടുകള്‍. മരങ്ങള്‍ വീണ് നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായി. റോഡുകള്‍, വൈദ്യുതി വിതരണം, തുറമുഖങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാണ്. മണിക്കൂറില്‍ 270 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് ആഞ്ഞുവീശിയതും കനത്ത മഴയും ദുരിതം ആഘാതം ഇരട്ടിയാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. യു എന്‍ സന്നദ്ധ സേവകരും ഓസ്ട്രേലിയന്‍ സര്‍ക്കാറുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നത്.

വെബ്ദുനിയ വായിക്കുക