പരിസ്ഥിതി സംഘടനാ പ്രവര്‍ത്തകരെ റഷ്യന്‍ സൈനികര്‍ കപ്പലില്‍ പൂട്ടിയിട്ടു

വെള്ളി, 20 സെപ്‌റ്റംബര്‍ 2013 (12:41 IST)
PRO
പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് പ്രവര്‍ത്തകരെ റഷ്യന്‍ സൈനികര്‍ കപ്പലില്‍ പൂട്ടിയിട്ടതായി റിപ്പോര്‍ട്ട്. എണ്ണപര്യവേഷണത്തിനെതിരെ പ്രതിഷേധിക്കാനായി എത്തിയ ആര്‍ടിക് സണ്‍റൈസ് എന്ന ഗ്രീന്‍പീസ് കപ്പലിലെ പ്രവര്‍ത്തകരെയാണ് സായുധ സേന പൂട്ടിയിട്ടതായി ആരോപണം ഉയര്‍ന്നത്.

കപ്പലില്‍ കുടുങ്ങിയ പരിസ്ഥിതി പ്രവര്‍ത്തകര്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയെ ടെലിഫോണില്‍ വിളിച്ചതോടെയാണ് ഇക്കാര്യം പുറം‌ലോകമറിഞ്ഞത്. കപ്പലില്‍ 29 ഗ്രീന്‍പീസ് പ്രവര്‍ത്തകരാണുണ്ടായിരുന്നത്.

കപ്പലിലെത്തിയ സൈനികര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തതായും കപ്പലിലെ റബ്ബര്‍ സുരക്ഷാ ബോട്ടുകള്‍നശിപ്പിച്ചതായും ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. ചില ചിത്രങ്ങള്‍ ഇവര്‍ ട്വിറ്ററുകളില്‍ പോസ്റ്റുചെയ്യുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക