പരാജയപ്പെട്ടെങ്കില്‍ പോയി തൂങ്ങിച്ചാകു: സിംബാബ്‌വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ

ചൊവ്വ, 13 ഓഗസ്റ്റ് 2013 (12:38 IST)
PRO
പൊതുതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങളോട് തൂങ്ങിച്ചാകാന്‍ സിബാബ്‌വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ. തലസ്ഥാന നഗരത്തില്‍ നടന്ന പ്രസംഗത്തിലായിരുന്നു അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

തന്റെ വിജയത്തില്‍ അസൂയയുള്ളവരാണ് രാഷ്ട്രീയ പ്രതിയോഗികള്‍. അവര്‍ തൂങ്ങിച്ചാകുന്നതായിരിക്കും നല്ലതെന്ന് അദ്ദേഹം പ്രസംഗത്തില്‍ തുറന്നടിച്ചു. 61 ശതമാനം വോട്ട് നേടിയാണ് എതിര്‍ സ്ഥാനാര്‍ത്ഥിയായ മോര്‍ഗന്‍ സാന്‍ഗിരിയെ സാനു പിഎഫിന്റെ നേതാവ് മുഗാബെ പരാജയപ്പെടുത്തിയത്.

രാജ്യത്ത് നടന്നത് സുരക്ഷിതവും സമാധാനപരവുമായ തെരഞ്ഞെടുപ്പാണെന്ന് മുഗാബെ പറഞ്ഞിരുന്നു. വന്‍ ഭൂരിപക്ഷത്തോടെയാണ് മുഗാബെ വിജയിച്ചത്.

വെബ്ദുനിയ വായിക്കുക