പാനമയുടെ വെനസ്വേലന്‍ അംബാസഡറെയും മറ്റു മൂന്ന് നയതന്ത്രജ്ഞരെയും വെനസ്വേല ഗവണ്മെന്റ് പുറത്താക്കി. വെനസ്വേല പാനമയുമായി നയതന്ത്രബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്നാണിത്.
വെനസ്വേലയില്‍ ഗവണ്മെന്റിനെതിരെ നടന്ന അക്രമാസക്തമായ പ്രതിഷേധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാനമ നോര്‍ത്ത് - ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ യോഗം വിളിച്ചതിനെ തുടര്‍ന്നാണ് വെനസ്വേല ആ രാജ്യവുമായി ബന്ധം അവസാനിപ്പിച്ചത്.