പക്ഷിപ്പനി: ചൈനയില്‍ മരണം നാലായി

ശനി, 24 ജനുവരി 2009 (16:52 IST)
പക്ഷിപ്പനി മൂലം ചൈനയില്‍ ഒരാള്‍ കൂടി മരിച്ചതായി ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ പക്ഷിപ്പനി മൂലം രാജ്യത്ത് ഈ വര്‍ഷം മരിച്ചവരുടെ എണ്ണം നാലായി.

ചൈനയുടെ പടിഞ്ഞാറന്‍ ഭാഗത്തെ ഷിംജിയാങ് പ്രവിശ്യയുടെ തലസ്ഥാനമായ ഉറുമിക്കിയിലാണ് ഏറ്റവും പുതിയ മരണം റിപ്പോര്‍ട്ട് ചെയ്തത്. 31 വയസുള്ള ഒരു സ്ത്രീയാണ് കഴിഞ്ഞ ദിവസം മരിച്ചതെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറഞ്ഞു. ജനുവരി 10ന് അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ക്ക് പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

കിഴക്കന്‍ ചൈനയില്‍ 27 വയസ്സുള്ള ഒരു സ്ത്രീയും തെക്ക് പടിഞ്ഞാറ് പ്രവിശ്യയില്‍ ഒരു 16 വയസ്സുകാരനും ബീജിംഗിനടുത്ത് 19 വയസുള്ള യുവതിയും ഈ വര്‍ഷം രോഗം ബാധിച്ച് മരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക