ജീവന്‍രക്ഷാ ഉപകരണങ്ങളുടെ പിന്‍ബലത്തിലാണ് അദ്ദേഹം കഴിയുന്നതെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അവര്‍ പറഞ്ഞു. മണ്ടേലയെ ജൊഹാനസ്ബര്‍ഗിലെ വീട്ടില്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു വിന്നി.
ചികിത്സയുടെ ഭാഗമായി മണ്ടേലയുടെ വായില്‍ കുഴലുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മുഖഭാവം കൊണ്ടാണ് അദ്ദേഹം കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്നതെന്നും വിന്നി പറഞ്ഞു.
ശ്വാസകോശത്തില്‍ അണുബാധയെത്തുടര്‍ന്ന് മൂന്നുമാസം ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ മണ്ടേല സെപ്റ്റംബറ്റിലാണ് വീട്ടില്‍ മടങ്ങിയെത്തിയത്.