നാറ്റോ നടത്തിയ ആക്രമണത്തില്‍ അഞ്ച് അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു

വെള്ളി, 7 മാര്‍ച്ച് 2014 (15:01 IST)
PRO
അഫ്ഗാനിസ്ഥാനില്‍ നാറ്റോ നടത്തിയ ബോംബാക്രമണത്തില്‍ അഞ്ച് അഫ്ഗാന്‍ പട്ടാളക്കാര്‍ മരിച്ചു. എട്ടുപേര്‍ക്ക് ഗുരുതരമായി പരുക്കുണ്ട്.

അഫ്ഗാനിസ്ഥാനിലെ ചര്‍ക്കിലാണ് നാറ്റോ ബോംബാക്രമണം നടന്നത്. ഭീകരരാണെന്ന് തെറ്റിദ്ധരിച്ചാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ വ്യോമാക്രമണം നടത്തിയത്. ആശയവിനിമയത്തിലെ പ്രശ്‌നങ്ങളാണ് ബോംബ് വര്‍ഷിക്കാന്‍ കാരണമായതെന്നാണ് നാറ്റോസംഘം അറിയിച്ചത്.

അഫ്ഗാനിസ്ഥാനും അമേരിക്കയും തമ്മില്‍ സമീപകാലത്തുണ്ടായ പ്രശ്‌നങ്ങള്‍ ഒന്നുകൂടി വഷളാക്കുന്നതായി സംഭവം. പട്ടാളക്കാരുടെ മരണത്തില്‍ നാറ്റോ ഖേദം പ്രകടിപ്പിക്കുകയും മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക