തുര്‍ക്കിയില്‍ ഇന്റര്‍നെറ്റ് നിയന്ത്രണ ബില്ല് പാസാക്കി

വെള്ളി, 7 ഫെബ്രുവരി 2014 (14:21 IST)
PRO
ഇന്‍റര്‍നെറ്റ് നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കാന്‍ ലക്ഷ്യമിടുന്ന ബില്‍ തുര്‍ക്കി പാര്‍ലമെന്‍റ് പാസ്സാക്കി. കോടതിയുടെ അനുമതിയില്ലാതെ ഇനിമുതല്‍ നാലുമണിക്കൂറിനുള്ളില്‍ ആവശ്യമുള്ള വെബ് പേജുകള്‍ തടയാന്‍ ബന്ധപ്പെട്ട വകുപ്പിന് അധികാരം നല്‍കുന്ന ബില്ലാണിത്. ബില്‍ നിയമമാകാന്‍ പ്രസിഡന്‍റിന്റെ അനുമതികൂടി ലഭിക്കേണ്ടതുണ്ട്.

സാമൂഹിക സൗഹൃദ സൈറ്റുകളിലും വീഡിയോ ഷെയറിങ്ങുകളിലും പ്രധാനമന്ത്രി തയ്യിപ് എര്‍ഡോഗന്റെയും അദ്ദേഹത്തിന്റെ സുഹൃത്തിന്റെയുമൊക്കെ റെക്കോഡിങ്ങുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

എന്നാല്‍, ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ഭരണ അട്ടിമറികളുടെ കാലത്ത് സര്‍ക്കാര്‍ കൊണ്ടുവരുന്നതുപോലുള്ള നിരോധനമാണിതെന്നും ഇതുകൊണ്ടൊന്നും അഴിമതി മൂടിവെക്കാനാവില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

വെബ്ദുനിയ വായിക്കുക