താലിബാന്‍ സ്ഥാപക നേതാവിനെ തടവില്‍ നിന്നും മോചിപ്പിച്ചു
ശനി, 21 സെപ്‌റ്റംബര്‍ 2013 (15:21 IST)
PRO
തടവിലായിരുന്ന മുതിര്‍ന്ന താലിബാന്‍ തീവ്രവാദി അബ്ദുള്‍ ഖാനി ബര്‍ദാറിനെ പാകിസ്ഥാന്‍ മോചിപ്പിച്ചു. സമാധാന ചര്‍ച്ചകളെ സഹായിക്കുന്നതിന് ഇയാളെ വിട്ടു തരണമെന്ന് അഫ്ഗാനിസ്ഥാന്‍ നേതാക്കള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മോചന നടപടി.
1994ല്‍ അബ്ദുള്‍ ഖാനി ബര്‍ദാര്‍ അടക്കമുള്ള നാലുപേര്‍ ചേര്‍ന്നാണ് താലിബാന്‍ സ്ഥാപിച്ചതെന്നാണ് കരുതപ്പെടുന്നത്. 2001ല്‍ താലിബാനെതിരെ അമേരിക്ക പ്രഖ്യാപിത യുദ്ധം ആരംഭിച്ചപ്പോള്‍ മുന്‍നിര താലിബാന്‍ തീവ്രവാദിയായിരുന്നു അബ്ദുള്‍ ഖാനി ബര്‍ദാര്‍.
പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയം അബ്ദുള്‍ഖാനി ബര്‍ദാറിന്റെ മോചനം സ്ഥിരീകരിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നും 2010ലാണ് ഇയാള്‍ പിടിയിലാകുന്നത്.