തടി കൂടിയതുകൊണ്ട് രാജ്യം വിട്ട് പോകേണ്ട ഗതിക്കേടിലാണ് ഒരു ദക്ഷിണാഫ്രിക്കകാരന്‍. ന്യൂസിലാന്‍ഡിലെ ഒരു ഹോട്ടലിലെ പാചകക്കാരനായ ആല്‍ബെര്‍ട്ട് ബ്യൂറ്റന്‍ഹ്യൂസിനാണ് ഈ ദുര്‍ഗതി. 130 കിലോഗ്രാം തൂക്കമുള്ള ബ്യൂറ്റന്‍ഹ്യൂസിന്റെ ആരോഗ്യം രാജ്യത്തിന്റെ ആരോഗ്യ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് ന്യൂസിലാന്‍ഡിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ വാദം.
ആറു വര്‍ഷം മുമ്പ് 160 കിലോഗ്രാം ശരീര ഭാരവുമായി ന്യൂസിലാന്‍ഡിലെത്തിയ ബ്യൂറ്റന്‍ഹ്യൂസ് വളരെ ശ്രമപ്പെട്ടാണ് ഭാരം 130കിലോഗ്രാമായി കുറച്ചത്. കഴിഞ്ഞ മെയിലാണ് അമിതവണ്ണം കാരണം ബ്യൂറ്റന്‍ഹ്യൂസിന് വിസ പുതുക്കി നല്‍കില്ലെന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
അമിതവണ്ണം കാരണം പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, ഹൃദ്രോഗം തുടങ്ങി സങ്കീര്‍ണമായ അവസ്ഥയിലാണ് ബ്യൂറ്റന്‍ഹ്യൂസെന്നും അതാണ് വിസ പുതുക്കി നല്‍കാനുള്ള അപേക്ഷ നിരസിക്കാന്‍ കാരണമെന്നും ഇമിഗ്രേഷന്‍ വക്താവ് പറഞ്ഞു. ഓരോ കുടിയേറ്റക്കാരനും രാജ്യത്തിന്റെ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും വക്താവ് അറിയിച്ചു.
നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബ്യൂറ്റന്‍ഹ്യൂസ് ന്യൂസിലാന്റ് ഇമിഗ്രേഷന്‍ വകുപ്പ് മന്ത്രിക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ്.