ടോപ്‌ലസ് ആയി കാറോടിച്ചു; യുവതി അറസ്റ്റില്‍!

വെള്ളി, 28 ഒക്‌ടോബര്‍ 2011 (14:00 IST)
അര്‍ദ്ധനഗ്നയായി അതിവേഗത്തില്‍ കാറോടിച്ച യുവതിയെ പൊലീസ് പിടികൂടി. എറിന്‍ ബി ഹോള്‍ഡ്‌സ് വര്‍ത്ത്(28)ആണ് കുടുങ്ങിയത്. പുലര്‍ച്ചെ നാല് മണിക്കായിരുന്നു സംഭവം.

പൊലീസിനെ കണ്ടപ്പോള്‍ യുവതി വാഹനം നിര്‍ത്താന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ കാര്‍ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് യുവതി അര്‍ദ്ധനഗ്നയാണെന്ന് കണ്ടെത്തിയത്. പൊലീസുകാരോട് ഇവര്‍ അശ്ലീലഭാഷ ഉപയോഗിക്കുകയും ചെയ്തു.

നഗ്നത പ്രദര്‍ശിപ്പിക്കല്‍, അമിത വേഗതയില്‍ വാഹനമോടിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തു. ഇവര്‍ മദ്യലഹരിയില്‍ ആയിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.

വെബ്ദുനിയ വായിക്കുക