ജയിലില്‍ അടയ്ക്കപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ രണ്ടായിരത്തിലധികം തവണ സഹതടവുകാര്‍ ബലാല്‍സംഗം ചെയ്തതായി വെളിപ്പെടുത്തല്‍

തിങ്കള്‍, 18 ഏപ്രില്‍ 2016 (19:24 IST)
ബ്രിസ്‌ബേനില്‍ കാര്‍ മോഷണക്കേസുമായി ബന്ധപ്പെട്ട് പുരുഷന്‍മാരുടെ ജയിലില്‍ അടയ്ക്കപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ സഹതടവുകാര്‍ ലൈംഗികമായി പീഡിപ്പിച്ചതായി വെളിപ്പെടുത്തല്‍. രണ്ടായിരത്തിലധികം തവണ ഇവര്‍ ലൈംഗിക പീഡനത്തിന് ഇരയായതായി പറയുന്നു. ജയിലില്‍ നിന്ന് മോചിതയായ ശേഷം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്.
 
ജയിലില്‍ നടത്തിയ ശാരീരിക പരിശോധനയിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീയാണെന്ന് മനസിലായത്. ഇതറിഞ്ഞ പുരുഷ തടവുകാര്‍ നിരന്തരം ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്.
 
ഹോര്‍മോണ്‍ ചികിത്സ തുടരാന്‍ ജയില്‍ അധികൃതര്‍ അനുവദിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് മുഖത്ത രോമങ്ങള്‍ വളരാന്‍ തുടങ്ങി. നീളന്‍ മുടി ഒരു അന്തേവാസി മുറിച്ചുകളഞ്ഞു. ഇത്തരത്തില്‍ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ നേരിടെണ്ടി വന്നിട്ടുണ്ട്. ഇടയ്ക്ക് ജയില്‍ ചാടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീടിങ്ങോട്ട് എല്ലാം സഹിച്ച് ജയിലില്‍ കഴിയുകയായിരുന്നെന്ന് യുവതി പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക