ജപ്പാനില്‍ അതിശൈത്യം; 7 മരണം

ഞായര്‍, 9 ഫെബ്രുവരി 2014 (15:07 IST)
PRO
ജപ്പാനില്‍ വിവിധ പ്രദേശങ്ങളില്‍ തുടരുന്ന അതിശൈത്യത്തെ തുടര്‍ന്ന് ഏഴു പേര്‍ മരിച്ചു. ആയിരത്തിലധികം പേരുടെ നില ഗുരുതരമായി തുടരുന്നു. 27 സെന്റിമീറ്റര്‍ മഞ്ഞുവീഴ്ചയാണു ഇന്നലെ വൈകിട്ടു രേഖപ്പെടുത്തിയത്‌.

തുടര്‍ച്ചയായി വീശുന്ന ശീതക്കാറ്റുമൂലം ജനങ്ങള്‍ പുറത്തിറങ്ങാതിരിക്കുന്നത്‌ ടോക്യോയില്‍ നടക്കുന്ന തിരഞ്ഞെടുപ്പിനെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌. കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്‌തമായ ശൈത്യമാണിത്‌.

വെബ്ദുനിയ വായിക്കുക