ചോക്ലേറ്റ് കൊതിയന്മാരാണ് കൊച്ചുകുട്ടികള്‍. ചോക്ലേറ്റ് എത്ര നുണഞ്ഞാലും അവര്‍ക്ക് മതിവരില്ല. എന്നാല്‍ ലോലാ റെയ്ന എന്ന പെണ്‍കുട്ടിക്ക് ഈ ഭാഗ്യമില്ല. ചോക്ലേറ്റ് കഴിച്ചാല്‍ ചിലപ്പോള്‍ അവളുടെ ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കും.
അഞ്ച് വയസ്സുള്ള ലോല ബ്രിട്ടന്‍കാരിയാണ്. അവളുടെ കരളിനും വൃക്കകള്‍ക്കും ഒരു അപൂര്‍വ്വ രോഗം ബാധിച്ചിരിക്കുകയാണ്. ചോക്ലേറ്റ് പോലുള്ളവ കഴിച്ചാല്‍ ശരീരത്തില്‍ പൊട്ടാസിയത്തിന്റെ അളവ് ക്രമാതീതമായി വര്‍ധിച്ചേക്കും. അത് അവളുടെ മരണത്തിന് തന്നെ കാരണമാകുകയും ചെയ്യും.
ചോക്ലേറ്റ് വേണം എന്ന് ലോല ആവശ്യപ്പെടാറില്ല. പക്ഷേ അത് കഴിക്കാന്‍ പറ്റില്ലല്ലോ എന്നോര്‍ത്ത് കരയാറുണ്ട്- അവളുടെ അമ്മ നതാലി പറയുന്നു. ലോലയുടെ 10 വയസ്സുകാരിയായ സഹോദരിക്കും ഇതേ അസുഖം ഉണ്ടായിരുന്നു. ഈ കുട്ടിയുടെ അവയവങ്ങള്‍ മാറ്റി വയ്ക്കുകയായിരുന്നു. അതിനാല്‍ ഇപ്പോള്‍ ചോക്ലേറ്റ് കഴിക്കാന്‍ സാധിക്കുന്നുണ്ട്.