ചൊവ്വയിലേക്ക് പാമ്പിനെ അയക്കുന്നു!

ചൊവ്വ, 24 സെപ്‌റ്റംബര്‍ 2013 (12:03 IST)
PRO
PRO
ചൊവ്വയിലേക്ക് പാമ്പിനെ അയക്കുന്നു! കേട്ടിട്ട് രാജവെമ്പാലയോ മൂര്‍ഖനെയോ മറ്റൊ ചൊവ്വയിലേക്ക് അയക്കുന്നതെന്ന് തെറ്റിദ്ധരിക്കരുത്. സംഗതി ഒരു റോബോട്ട് പാമ്പാണ്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയാ (ഇഎസ്എ) റോബോട്ട് പാമ്പിനെ ചൊവ്വയിലേക്ക് അയക്കുന്നത്.

ഇതുവരെ ചക്രങ്ങളുള്ള പര്യവേക്ഷണവാഹനങ്ങളാണ് ചൊവ്വയെ പഠിക്കാന്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇവയേക്കാള്‍ മെച്ചമായ രീതിയില്‍ പര്യവേക്ഷണം നടത്താന്‍ പാമ്പാകൃതിയുള്ള റോബോട്ടുകള്‍ക്കാവുമെന്നാണ് ഇഎസ്എ ശാസ്ത്രഞ്ജര്‍ പറയുന്നത്.

റോബോട്ട് പാമ്പുകള്‍ക്ക് ചൊവ്വയുടെ മുക്കിലും മൂലയിലുമെത്താന്‍ കഴിയുമെന്നാണ് ഗവേഷരുടെ അവകാശ വാദം. പര്യവേക്ഷണ വാഹനങ്ങള്‍ക്ക് മുക്കും മൂലയും പരിശോധിച്ച് പഠിക്കാന്‍ അതിന്റെ രൂപം തടസമാണ്.

എന്നാല്‍ റോബോട്ട് പാമ്പുകള്‍ക്ക് അങ്ങനെയൊരു തടസമില്ല. പര്യവേക്ഷണ വാഹനങ്ങളില്‍ പാമ്പാകൃതിയുള്ള റോബോട്ടിനെക്കൂടി ഘടിപ്പിക്കാനാണ് ഇഎസ്എ ഗവേഷരുടെ പദ്ധതി.

വെബ്ദുനിയ വായിക്കുക