കോറോണ വൈറസ് ബാധിച്ച് രണ്ട് മരണം

വ്യാഴം, 21 നവം‌ബര്‍ 2013 (19:55 IST)
PRO
കൊറോണ വൈറസ്‌ പരത്തുന്ന മെര്‍സ്‌ രോഗം ബാധിച്ചു സൗദിയില്‍ സ്വദേശി വനിതയും ഖത്തറില്‍ പ്രവാസിയും മരിച്ചു. ഇതോടെ, സൗദിയില്‍ മെര്‍സ്‌ മരണം അന്‍പത്തിനാലും ഖത്തറില്‍ മൂന്നുമായി.

ലോകത്താകെ ഇതുവരെ 155 മെര്‍സ്‌ കേസുകളാണു റിപ്പോര്‍ട്ട്‌ ചെയ്‌തതെന്നു ലോകാരോഗ്യസംഘടന അറിയിച്ചു. ഇതില്‍ 64 പേര്‍ മരിച്ചു. വൈറസിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താനും പ്രതിരോധിക്കാനുമുള്ള ഗവേഷണങ്ങള്‍ തുടരുകയാണ്‌.

അതിനിടെ, വൈറസ്‌ ബാധയേറ്റ ഒരാളുടെ രോഗം പൂര്‍ണമായും ചികില്‍സിച്ചു ഭേദമാക്കിയതായി ഖത്തര്‍ സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് അറിയിച്ചു.

വെബ്ദുനിയ വായിക്കുക