കൊലപാതകം: യുഎ‌ഇ‌യില്‍ ഇന്ത്യക്കാരന് വധശിക്ഷ

ചൊവ്വ, 28 മെയ് 2013 (20:26 IST)
PTI
PTI
വീട്ടമ്മയെ കൊലപ്പെടുത്തിയ ഇന്ത്യക്കാരന് യുഎഇ‌‌യിലെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഒരു വര്‍ഷം മുന്‍പായിരുന്നു യുവാവ് വീട്ടമ്മയെ കഴുത്തറുത്ത് കൊന്നത്. പ്രതിയുടെ പേര് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

ഒരു വര്‍ഷം മുന്‍പ് ഭര്‍ത്താവില്ലാത്ത നേരത്ത് വീട്ടിലെത്തിയ പ്രതി വീട്ടമ്മയോട് ഭര്‍ത്താവിന് താന്‍ നല്‍കിയ ചില രേഖകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇവിടെ നിന്നും ഇപ്പോള്‍ പോകണമെന്നും ഭര്‍ത്താവ് ഉള്ളപ്പോള്‍ വന്നാല്‍ മതിയെന്നും വീട്ടമ്മ യുവാവിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട യുവാവ് വീട്ടമ്മയെ കയറിപ്പിടിക്കുകയും കയ്യിലിരുന്ന കത്തികൊണ്ട് കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

കൊലപാതകം ചെയ്തതിനുശേഷം പ്രതി വീട്ടില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ ബാഗിലാക്കി കടന്നുകളയുകയായിരുന്നു. പ്രതിക്കെതിരെ കോടതിയില്‍ ശക്ത്മായ വാദങ്ങളാണ് നടന്നത്.

വെബ്ദുനിയ വായിക്കുക