കെനിയ: ടാങ്കര്‍ പൊട്ടിത്തെറിച്ച് 111 മരണം

ഞായര്‍, 1 ഫെബ്രുവരി 2009 (12:40 IST)
നെയ്‌റോബി: കെനിയയിലെ മോളോ പട്ടണത്തില്‍ പെട്രോള്‍ ടാങ്കറിന് തീപിടിച്ച് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് 111 പേര്‍ മരിച്ചു. ശനിയാഴ്ചയാണ് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.

മറിഞ്ഞ ടാങ്കറില്‍ നിന്ന് പെട്രോള്‍ ശേഖരിക്കാനെത്തിയ തദ്ദേശീയരാണ് മരിച്ചത്. തീപിടിച്ചതിനെ തുടര്‍ന്ന് ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

സംഭവ സ്ഥലത്തുനിന്ന് 91 മൃതദേഹങ്ങള്‍ ലഭിച്ചതായി റിഫ്റ്റ് വാലി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. 20 പേരുടെ മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലുമുണ്ട്.

ജനുവരി 30ന് കെനിയയിലെ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ 25 പേര്‍ മരിച്ചിരുന്നു. കെനിയയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടക്കുന്നില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വെബ്ദുനിയ വായിക്കുക