കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ച ഇന്ത്യന്‍ പൌരന്‍ അറസ്റ്റില്‍

വെള്ളി, 16 ഓഗസ്റ്റ് 2013 (10:59 IST)
PTI
കുട്ടികളുപ്പെട്ട അശ്ലീല ചിത്രങ്ങള്‍ കൈമാറിയ ഇന്ത്യന്‍ പൗരനെ ഷാര്‍ജയില്‍ അറസ്റ്റ്‌ ചെയ്തു.

വ്യക്തികള്‍ തമ്മിലുള്ള ആശയവിനിമയം സാധ്യമാകുന്ന പീര്‍ ടു പീര്‍ സോഫ്റ്റ്‌വെയറിലൂടെയായിരുന്നു ഇയാള്‍ അശ്ലീല ആശയവിനിമയം നടത്തുകയും ചിത്രങ്ങള്‍ കൈമാറുകയും ചെയ്തത്‌.

പൊലീസ്‌ ഇയാളുടെ താമസസ്ഥലം റെയ്ഡ്‌ ചെയ്യുകയും അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കമ്പ്യൂട്ടര്‍ കണ്ടെത്തുകയും ചെയ്തു. കമ്പ്യൂട്ടറില്‍ നിന്ന്‌ കുട്ടികളുടെ അശ്ലീലചിത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്‌. കുട്ടികളെക്കുറിച്ചുള്ള അശ്ലീലത പ്രചരിപ്പിച്ചുവെന്നാണ്‌ ഇയാള്‍ക്കെതിരായ കുറ്റം.

എന്നാല്‍ ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

വെബ്ദുനിയ വായിക്കുക