ദക്ഷിണ കൊറിയയിലെ കപ്പല്‍ ദുരന്തത്തില്‍ കാണാതായ 270 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.
യാത്രക്കാരും ജീവനക്കാരുമായി 475 പേരാണു കപ്പലിലുണ്ടായിരുന്നത്. വടക്കുപടിഞ്ഞാറന്‍ തുറമുഖമായ ഇഞ്ചിയോണില്‍നിന്ന് വിനോദസഞ്ചാര ദ്വീപായ ജെജുവിലേക്ക് പുറപ്പെട്ട ബോട്ട് ബുധനാഴ്ച അപകടത്തില്‍പ്പെടുകയായിരുന്നു.
കപ്പലിലെ യാത്രക്കാരില്‍ ഭൂരിഭാഗവും ഹൈസ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരുമായിരുന്നു. കപ്പല്‍ ദുരന്തത്തിന് കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പാറയില്‍ ഇടിച്ചോ, കപ്പലിലെ ചരക്ക് മാറ്റിവെക്കുന്നതിനിടെ ഉലഞ്ഞോ കപ്പല്‍ മറിഞ്ഞതാകാമെന്നാണ് പ്രാഥമിക നിഗമനം.
ബുധനാഴ്ചയുണ്ടായ അപകടത്തില്‍ ഇതുവരെ 26 മൃതദേഹങ്ങള്‍ കണ്ടെടുക്കാനേ കഴിഞ്ഞിട്ടുള്ളൂ. 179 പേരെ രക്ഷപ്പെടുത്തി.