ഒബാമയുടേത് ഇരട്ടത്താപ്പെന്ന് അസാഞ്ച്

വ്യാഴം, 27 സെപ്‌റ്റംബര്‍ 2012 (17:34 IST)
PRO
അമേരിക്കന്‍ പ്രസിഡന്‍റ് ബരാക്‌ ഒബാമയുടേത് ഇരട്ടത്താപ്പ്‌ നയമാണെന്ന് വിക്കിലീക്‌സ്‌ സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച്. ഒബാമയെ വിമര്‍ശിച്ചുകൊണ്ടുള്ള വീഡിയോ സന്ദേശത്തിലാണ് അസാഞ്ച് ഇങ്ങനെ പറയുന്നത്. ഈ വീഡിയോ സന്ദേശം ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ പ്രദര്‍ശിപ്പിച്ചു.

സ്വന്തം രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ കുറ്റകരമായ നടപടി സ്വീകരിക്കുന്ന ഒബാമ അറബ്‌ രാഷ്ട്രങ്ങളില്‍ അഭിപ്രായ സ്വതന്ത്ര്യം ഉണ്ടാവണം എന്നാവശ്യപ്പെടുന്നത് ഇരട്ടത്താപ്പാണെന്നാണ് അസാഞ്ച് കുറ്റപ്പെടുത്തുന്നത്. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ നിന്നാണ്‌ അസാഞ്ച് വീഡിയോ സന്ദേശം അയച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക