ഒബാമയുടെ ഈദ് മുബാറക്ക്

ഞായര്‍, 20 സെപ്‌റ്റംബര്‍ 2009 (12:31 IST)
ഇസ്ലാമിക മൂല്യങ്ങളും അമേരിക്കന്‍ സംസ്കാരവും തമ്മിലുള്ള സമാനതകള്‍ക്ക് തന്‍റെ ഭരണകൂടം ഏറെ പ്രധാന്യം നല്‍കുന്നതായി യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ പറഞ്ഞു. ലോകത്തിലെ എല്ലാ വിശ്വാസികള്‍ക്കും ഒബാമ ഈദ് ആശംസകല്‍ നേര്‍ന്നു.

“യുഎസിലും ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളിലുമുള്ള മുസ്ലീംങ്ങള്‍ റമദാന്‍ മാസം പൂര്‍ത്തിയാക്കി ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്ന ഈ സന്തോഷ വേളയില്‍ ഞാനും മിഷേലും ഞങ്ങളുടെ വ്യക്തിപരമായ ആശംസകള്‍ കൈമാറുന്നു” - ഒമാബ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ഈ ഉല്‍‌സവ വേളയിലും ദാരിദ്ര്യം, വിശപ്പ്, രോഗങ്ങള്‍, യുദ്ധം എന്നിവയുടെ ദുരന്തങ്ങള്‍ അനുഭവിക്കുന്ന നിര്‍ഭാഗ്യവാന്‍‌മാരെ മുസ്ലീംങ്ങള്‍ ഓര്‍ക്കുന്നു. മുസ്ലീംങ്ങള്‍ നടത്തുന്ന സഹായ പ്രവര്‍ത്തനങ്ങള്‍ ഒബാമ ഊന്നിപ്പറഞ്ഞു. റമദാന്‍ മാസത്തില്‍ മാത്രമല്ല, വര്‍ഷം മുഴുവനും പാ‍വങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ മുസ്ലീംങ്ങളെ പ്രാപ്തരാക്കുന്ന തരത്തില്‍ തന്‍റെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് ഒബാമ ഉറപ്പ് നല്‍കി.

എല്ലാ വിശ്വാസങ്ങളുടെയും വീടാണ് യുഎസ് എന്ന് തന്‍റെ സന്ദേശത്തില്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്‍റണ്‍ പറഞ്ഞു. തന്‍റെ ഭര്‍ത്താവ് ബില്‍‌ക്ലിന്‍റണ്‍ പ്രസിഡന്‍റായിരുന്നപ്പോഴാണ് വൈറ്റ്‌ഹൌസില്‍ ആദ്യമായി ഈദ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചതെന്നും അവര്‍ അനുസ്മരിച്ചു.

വെബ്ദുനിയ വായിക്കുക