ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവെന്ന പദവി യു എസ് പ്രസിഡന്‍റ് ബറാക് ഒബാമയ്ക്ക്. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയാണ് രണ്ടാം സ്ഥാനത്ത്. റേഡിയോ ഫ്രാന്‍സ് ഇന്‍റര്‍നാഷണലാണ് ജനപ്രിയ നേതാവിനെ തെരഞ്ഞെടുക്കാനായി ആറു രാജ്യങ്ങളില്‍ സര്‍വെ നടത്തിയത്.
77 ശതമാനം പേരാണ് ഒബാമയെ ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവായി നാമനിര്‍ദേശം ചെയ്തത്. കഴിഞ്ഞ വര്‍ഷം ഒബാമയ്ക്ക് ലഭിച്ച വോട്ടുകളേക്കാള്‍ ഒരു ശതമാനം കൂടുതലാണിത്. 75 ശതമാനം പേരുടെ പിന്തുണയുമായി ദലൈ ലാമ രണ്ടാം സ്ഥാനത്തുണ്ട്. 62 ശതമാനം വോട്ടുകള്‍ നേടിയ യു എസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്‍റണാണ് മൂന്നാം സ്ഥാനത്ത്.
54 ശതമാനം വോട്ടുകള്‍ നേടി ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജലെ മോര്‍ക്കല്‍ നാലാമതും ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളസ് സര്‍ക്കോസി അഞ്ചാമതും യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആറാമതും പോപ് ബെനഡിക്ട് പതിനാലാമന്‍ ഏഴാമതുമാണ്.
അപ്രിയ നേതാക്കളില്‍ ഇറാന്‍ പ്രസിഡന്‍റ് അഹമ്മദി നെജാദ് ഒന്നാമതെത്തി. ലിബിയന്‍ പ്രസിഡന്‍റ് മോമര്‍ ഖദ്ദാഫി ചൈനീസ് പ്രസിഡന്‍റ് ഹു ജിന്‍റാവൊ എന്നിവരാണ് തുടര്‍ന്നുളള സ്ഥാനങ്ങളില്‍.