എട്ടുമക്കളുണ്ടായിട്ടും നാദിയക്ക് ദുഃഖം

തിങ്കള്‍, 2 മാര്‍ച്ച് 2009 (14:57 IST)
കുട്ടികളുണ്ടാകത്തതാണ് പല ദമ്പതികളുടേയും ദുഃഖം. എന്നാല്‍ ഒറ്റപ്രസവത്തില്‍ എട്ട് മക്കള്‍ക്ക് ജന്മം നല്‍കിയിട്ടും നാദിയ സുലൈമാന് സന്തോഷമില്ല. കാരണം മറ്റൊന്നുമല്ല; തന്‍റെ മക്കളെ ഒന്ന് തലോടാന്‍ പോലും അവര്‍ക്ക് സാധിച്ചിട്ടില്ല.

കുട്ടികളെ വളര്‍ത്താനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാല്‍ അവരുടെ എട്ട് മക്കളേയും ആശുപത്രി അധികൃതര്‍ വിട്ടുനല്‍കാത്തതാണ് നാദിയ സുലൈമാനെ വിഷമിപ്പിക്കുന്നത്.

മക്കളെ നന്നായി വളര്‍ത്താന്‍ കഴിയുമെന്ന്‌ തെളിയിക്കാതെ കൈസര്‍ പെര്‍മനന്‍റ് ആശുപത്രിയില്‍ നിന്ന്‌ അവരെ വിട്ടുകിട്ടില്ലെന്ന്‌ ഒരു ടിവി ടോക്ക്‌ ഷോ അവതാരകനായ ഫില്‍ മക്ഗ്രോവിനോട്‌ നാദിയ വെളിപ്പെടുത്തി. ആദ്യ പ്രസവത്തില്‍ നാദിയക്ക് ആറ് കുട്ടികള്‍ പിറന്നിരുന്നു. വിവാഹ മോചനം നേടിയ നാദിയ ആദ്യ പ്രസവത്തിലെ കുട്ടികളുമായി അമ്മയോടൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നത്.

വിവാഹ ബന്ധം വേര്‍പെടുത്തിയ നാദിയ ജോലിയും കൂലിയും ഇല്ലാതെ എട്ടു കുട്ടികളെ പ്രസവിച്ചതിനെ അവരുടെ അമ്മ പോലും വിമര്‍ശിച്ചിരുന്നു. 14 മക്കളോടുമൊപ്പം മറ്റൊരു വീട്ടിലേയ്ക്ക് താമസം മാറണമെന്ന ആഗ്രഹത്തിലാണ് അവര്‍. എന്നാല്‍ സാമ്പത്തിക സ്ഥിതി എല്ലാറ്റിനും ഒരു തടസമായി നിലനില്‍ക്കുന്നത്. കുട്ടികളെ വളര്‍ത്താന്‍ നേരത്തെ നാദിയ ഇന്‍റര്‍നെറ്റിലൂടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.

സാമ്പത്തിക സ്ഥിതി മോശമാണെന്ന് കരുതി ആരും അവരെ സഹായിക്കാനൊന്നും ഇതുവരെ തയ്യാറായിട്ടില്ല. എട്ട് കുട്ടികള്‍ ജന്മം നല്‍കിയതു മുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ അവരെ ശല്യം ചെയ്യുന്നു എന്ന് ആരോപണമുണ്ട്. വിറ്റിയറിലെ വീടിന്‌ മുമ്പില്‍ മുഴുവന്‍ സമയവും മാധ്യമപ്പട തന്നെയുണ്ടെന്നാണ്‌ സമീപവാസികള്‍ പറയുന്നത്‌. ശല്യം സഹിക്ക വയ്യാതെ ഒരു അയല്‍‌വാസി മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്തതായും വാര്‍ത്തയുണ്ട്.

വെബ്ദുനിയ വായിക്കുക