ഈജിപ്തില്‍ 683 പേര്‍ക്ക് വധശിക്ഷ. മുസ്ലീം ബ്രദര്‍ഹുഡിന്റെ മുഖ്യഉപദേഷ്ടാവ് മുഹമ്മദ് ബാദി ഉള്‍പ്പടെ 683 പേര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. കഴിഞ്ഞവര്‍ഷം ഒരു പൊലീസ് സ്റ്റേഷന് ആക്രമിച്ച കേസിലാണ് ശിക്ഷാവിധി. ഈജിപ്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് ഒരുമിച്ച് വധശിക്ഷ നല്‍കുന്നത്. നേരത്തെ വധശിക്ഷ വിധിച്ചിരുന്ന 528 പേരുടെ കേസ് പുനഃപ്പരിശോധിച്ച് അതില്‍ 492 പേരുടെ ശിക്ഷ ജീവപര്യന്തം തടവായി കുറയ്ക്കുകയും ചെയ്തു.
വിധിക്കെതിരേ പ്രതികള്‍ക്ക് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കാന് അവസരമുണ്ട്. സുപ്രീംകോടതി ശിക്ഷ ഇളവ് ചെയ്യുകയോ പുനര്‍വിചാരണ നടത്താന്‍ നിര്‍ദേശിക്കുകയോ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു പൊലീസുകാരനെ കൊലചെയ്യുകയും വസ്തുവകകള്‍ക്ക് നാശനഷ്ടം വരുത്തുകയും ചെയ്തതിന്റെ പേരിലാണ് ഈജിപ്ഷ്യന്‍ കോടതിയുടെ വിവാദ