ഈജിപ്തില്‍ അല്‍ ജസീറക്ക് പൂര്‍ണ്ണ നിരോധനം!

ശനി, 31 ഓഗസ്റ്റ് 2013 (09:28 IST)
PRO
അല്‍ജസീറയ്ക്ക് ഈജിപ്തില്‍ സമ്പൂര്‍ണ നിരോധനം. ഈജിപ്ഷ്യന്‍ വിഭാഗമായ അല്‍ജസീറ മുബഷീര്‍ മിസ്ര്‍ ചാനലിനാണ് ഈജിപ്ത് സൈനിക ഭരണകൂടം നിരോധമേര്‍പ്പെടുത്തിയത്.

സൈനിക ഭരണകൂടത്തിനെതിരെ പ്രക്ഷോഭങ്ങള്‍ നടക്കുന്ന ഈജിപ്തില്‍, പ്രക്ഷോഭകര്‍ക്ക് അനുകൂലമായി വാര്‍ത്തകള്‍ കൊടുക്കുന്ന ചാനലാണ് അല്‍ജസീറയെന്നാണ് ആരോപണം.

ആഗസ്റ്റ് 15ന് അല്‍ജസീറയുടെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമായി നിരീക്ഷിക്കാന്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം മന്ത്രിസഭയോട് ആവശ്യപ്പെട്ടിരുന്നു.

ഇതിനെ തുടര്‍ന്ന് ചാനല്‍ ഭരണകൂടത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കെയ്റോയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ അല്‍ജസീറ ചാനലിലെ റിപ്പോര്‍ട്ടര്‍മാരും ഭരണകൂടം തടങ്കലിലാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക