ഇറാന്‍ മുന്‍ പ്രസിഡന്റിന്റെ മകള്‍ക്ക് ജയില്‍

ബുധന്‍, 4 ജനുവരി 2012 (10:34 IST)
ഇറാന്‍ മുന്‍ പ്രസിഡന്റ് അക്ബര്‍ ഹാഷെമി റഫ്സഞ്ചാനിയുടെ മകള്‍ ഫയെസെ ഹാഷെമിയ്ക്ക് തടവുശിക്ഷ. ഇറാന്‍ കോടതിയാണ് ഫയെസെയെ ആറുമാസം തടവിന് ശിക്ഷിച്ചത്. ഇന്റര്‍നെറ്റിലൂടെയും മറ്റും സര്‍ക്കാരിനെതിരെ വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നുവെന്ന കേസിലാണിത്.

ചില ന്യൂസ് വെബ്സൈറ്റുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ ഫയെസെ സര്‍ക്കാരിനെ വിമര്‍ശിച്ചതാണ് കേസിലേക്ക് നയിച്ചത്. അടുത്ത അഞ്ചു വര്‍ഷത്തേക്ക് രാഷ്ട്രീയ, സാംസ്കാരിക പരിപാടികളില്‍ ഫയെസെ പങ്കെടുക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്.

വിധിക്കെതിരെ ഫയെസെയ്ക്ക് അപ്പീല്‍ നല്‍കാമെന്ന് കോടതി വ്യക്തമാക്കി. ഇതിനായി 20 ദിവസത്തെ സമയം അനുവദിച്ചു.

വെബ്ദുനിയ വായിക്കുക