ഇറാഖില്‍ വനിതാചാവേര്‍ സ്ഫോടനം

വെള്ളി, 13 ഫെബ്രുവരി 2009 (18:10 IST)
കിഴക്കന്‍ ബാഗ്ദാദിലുണ്ടായ വനിതാചാവേര്‍ ആക്രമണത്തില്‍ 32പേര്‍ കൊല്ലപ്പെട്ടു. 84പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഷിയ വിഭാഗക്കാരുടെ തീര്‍ത്‌ഥാടനകേന്ദ്രം സ്ഥിതിചെയ്യുന്ന വഴിയിലെത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

കൊല്ലപ്പെട്ടവരും പരിക്കേറ്റവരും തീര്‍ത്‌ഥാടകരാണെന്നാണ് പ്രാഥമിക നിഗമനം. തലസ്ഥാന നഗരിയായ ബാഗ്ദാദില്‍ നിന്ന് 40 കിലോമീറ്റര്‍ കിഴക്ക് ഇസ്കന്‍‌ദാരിയ എന്ന സ്ഥലത്തായിരുന്നു സ്ഫോടനം.

ഷിയകളുടെ വിശുദ്ധ നഗരമായ കര്‍ബ്ബലയില്‍ ഇന്നലെയുണ്ടായ ബോംബ് സ്ഫോടനത്തില്‍ എട്ട്‌പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ തീര്‍ത്‌ഥാടക കേന്ദ്രങ്ങള്‍ക്ക് കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. ഷിയ കലണ്ടറിലെ പ്രധാന ദിവസം ആയതിനാല്‍ തീര്‍ത്‌ഥാടനകേന്ദ്രങ്ങളിലെല്ലാം വന്‍ തിരക്കായിരുന്നു.

വെബ്ദുനിയ വായിക്കുക