ഇന്ത്യയുമായുള്ള അതിര്‍ത്തി പ്രശ്നം സങ്കീര്‍ണം: ചൈന
ചൊവ്വ, 19 മാര്‍ച്ച് 2013 (14:21 IST)
PRO
PRO
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്നം സങ്കീര്‍ണമായ വിഷയമാണെന്ന് ചൈനയുടെ പുതിയ പ്രസിഡന്റ് സി ജിന്‍പിംഗ്. ചരിത്രത്തില്‍ നിന്ന് രൂപംകൊണ്ട വിഷയമായതിനാല്‍ അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നത് എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇന്ത്യയുമായി സൗഹാര്‍ദ്ദപരമായ ആശയവിനിമയം നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ക്രമേണ കാലികവും പരസ്പരം അംഗീകരിക്കുന്നതുമായ പരിഹാരത്തിലേക്ക് എത്തിപ്പെടാന്‍ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് അഞ്ചിന ഫോര്‍മുലയ്ക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും സി ജിന്‍പിംഗ് വ്യക്തമാക്കി.
അതിര്‍ത്തിയില്‍ സമാധാനവും സുതാര്യതയും ഉറപ്പുവരുത്താനാണ് ഇരുരാജ്യങ്ങളും ഇപ്പോള്‍ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.