ഇന്ത്യയുടെ എന്‍ എസ് ജി പ്രവേശനം സംബന്ധിച്ച് നിലപാട് കടുപ്പിച്ച് ചൈന. ആണവ വിതരണ ഗ്രൂപ്പില്‍ ഏതൊക്കെ രാജ്യങ്ങളെ ഉള്‍പ്പെടുത്തണമെന്നത് സംബന്ധിച്ച് അഭിപ്രായ സമന്വയത്തില്‍ എത്താന്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് ചൈന അഭിപ്രായപ്പെട്ടു. നിലവില്‍ ഇന്ത്യ എന്‍ എസ് ജി അംഗത്ത്വം ലഭിക്കാനായി നടത്തുന്ന ശ്രമങ്ങളെ ശക്തമായി എതിര്‍ക്കുന്നത് ചൈനയാണ്.
അതേസമയം, ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് പൂര്‍ണ പിന്തുണയാണ് അമേരിക്ക നല്‍കുന്നത്. അമേരിക്കയുടെ നീക്കത്തെ ചൈന ശക്തമായി എതിര്‍ക്കുകയാണ്. ഇന്ത്യയ്ക്ക് അംഗത്വം നല്‍കിയാല്‍ പാകിസ്താനും നല്‍കണമെന്ന നിലപാടിലാണ് ചൈന. നിലവില്‍ 48 രാജ്യങ്ങളാണ് എന്‍ എസ് ജിയില്‍ ഉള്ളത്. ന്യൂസിലന്റ്, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയുടെ അംഗത്വത്തെ എതിര്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.