ഇന്ത്യന്‍ തൊഴിലാളികളുള്ള കപ്പല്‍ റാഞ്ചി

ബുധന്‍, 9 ഫെബ്രുവരി 2011 (10:39 IST)
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണ്ടും സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ വിളയാട്ടം. കടല്‍ക്കൊള്ളക്കാര്‍ ചൊവ്വാഴ്ച ഒരു ഇറ്റാലിയന്‍ എണ്ണക്കപ്പല്‍ തട്ടിയെടുത്തു. 17 ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന കപ്പലാണ് കൊള്ളക്കാരുടെ പിടിയിലായത്.

കടല്‍ക്കൊള്ളക്കാരില്‍ നിന്ന് രക്ഷ നേടാന്‍ കപ്പലിന്റെ വേഗം കൂട്ടിയെങ്കിലും റോക്കറ്റുകളും യന്ത്രത്തോക്കുകളും ഉപയോഗിച്ചുള്ള കൊള്ളക്കാരുടെ ആക്രമണത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. അഞ്ചംഗ സംഘമാണ് കപ്പലിനു നേര്‍ക്ക് ആക്രമണം നടത്തിയത്.

ഇറ്റലിയിലെ നേപ്പിള്‍ ആസ്ഥാനമായുള്ള ‘ഫ്രട്ടേലി ഡി അമാറ്റൊ സ്പാ’ എന്ന കമ്പനിയുടേതാണ് കപ്പല്‍. കപ്പലില്‍ ഇന്ത്യക്കാരെ കൂടാതെ അഞ്ച് ഇറ്റാലിയന്‍ ജോലിക്കാര്‍ കൂടിയുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക