ഇന്തോനേഷ്യയില്‍ ഉണ്ടായ സുനാമിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 449 ആയി ഉയര്‍ന്നു എന്ന് അധികൃതര്‍. സുനാമിയില്‍ കാണാതായവരുടെ എണ്ണം 96 ആണ്.
രക്ഷാ പ്രവര്‍ത്തകര്‍ സുനാമിയെ തുടര്‍ന്ന് ഒറ്റപ്പെട്ട ദ്വീപുകളില്‍ എത്തിച്ചേരാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് 10 മീറ്റര്‍ ഉയരത്തിലുള്ള തിരമാലകള്‍ വീശിയടിച്ച് തീരപ്രദേശങ്ങള്‍ തകര്‍ത്തിരുന്നു.
കാണാതായവരില്‍ 135 പേരെ കണ്ടെത്താനായതില്‍ അധികൃതര്‍ ആശ്വാസം പ്രകടിപ്പിച്ചു. ഇവര്‍ ഇനിയും ഭീമന്‍ തിരമാലകള്‍ വീശിയടിക്കുമെന്ന് ഭയന്ന് ഉയര്‍ന്ന സ്ഥലങ്ങളില്‍ അഭയം തേടിയിരിക്കുകയായിരുന്നു.
തിങ്കളാഴ്ച സുമാത്രയില്‍ ഉണ്ടായ സുനാമിയെ തുടര്‍ന്ന് 15,000 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇതിനിടെ, ജാവയില്‍ ഉണ്ടായ അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്ന് 50,000 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.