ഇനി ആരൊക്കെ കുടുങ്ങും?; സ്വിസ് ബാങ്ക് നിക്ഷേപവിവരങ്ങള്‍ കൈമാറാമെന്ന് സര്‍ക്കാ‍ര്‍

ബുധന്‍, 16 ഒക്‌ടോബര്‍ 2013 (17:43 IST)
PTI
സ്വിസ്‌ ബാങ്ക്‌ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ സമ്മതമാണെന്ന് സ്വിറ്റ്സര്‍ലാന്‍ഡ്‌ സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സ്വിസ്‌ ബാങ്കില്‍ കള്ളപ്പണനിക്ഷേപമുള്ളതായി കണ്ടെത്തിയിരുന്നു.

പേരു വിവരങ്ങള്‍ പുറത്തു വിടാന്‍ കഴിയില്ലെന്നായിരുന്നു സ്വിസ്സ് സര്‍ക്കാര്‍ നിലപാട്‌. ഇരു രാജ്യങ്ങള്‍ തമ്മില്‍ വിവരങ്ങള്‍ കൈമാറുന്നതിന്‌ അനുമതിയില്ലെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്‌.എന്നാല്‍ ഇപ്പോള്‍ പണം നിക്ഷേപിച്ചിട്ടുള്ളവരുടെ വിവരങ്ങള്‍, നിക്ഷേപത്തിന്‌ നല്‍കുന്ന നികുതി തുടങ്ങിയ വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള സമ്മതമാണ്‌ സ്വിറ്റ്സര്‍ലാന്‍ഡ്‌ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്‌.

വിവരങ്ങള്‍ ആവശ്യപ്രകാരമോ സ്വമേധയോ കൈമാറാമെന്നാണ്‌ സ്വിസ്‌ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്‌.
ഇന്ത്യയില്‍ നിന്ന്‌ ഏകദേശം ഒന്‍പതിനായിരം കോടി രൂപ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ്‌ സ്വിസ്‌ ബാങ്ക്‌ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

വെബ്ദുനിയ വായിക്കുക