സ്ഥാനത്യാഗത്തിനു ശേഷവും ആത്മീയമായി സഭയ്ക്ക് ഒപ്പമുണ്ടാകുമെന്നു ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. 28 നു സ്ഥാനമൊഴിയുന്നതിനു മുമ്പായി ഒരാഴ്ചത്തെ ധ്യാനത്തിന്റെ സമാപനത്തില്‍ റോമന്‍ കൂരിയയെ അഭിസംബോധന ചെയ്യവേയാണ് മാര്‍പാപ്പ ഈ വാഗ്ദാനം നല്‍കിയത്.
ദൈവത്തിന്റെ സുന്ദരമായ സൃഷ്ടിയെ കളങ്കപ്പെടുത്താന്‍ തിന്മയുടെ ശക്തികള്‍ എക്കാലവും ശ്രമിച്ചുകൊണ്ടിരിക്കുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. സ്നേഹത്തോടെ തനിക്കു പിന്തുണ നല്കിയ എല്ലാവര്ക്കും മാര്‍പാപ്പ നന്ദി പറഞ്ഞു.
സ്ഥാനത്യാഗം പ്രഖ്യാപിച്ചതിനു ശേഷമുള്ള ദിവസങ്ങളിലും അതിനു മുമ്പത്തെ എട്ടു വര്‍ഷങ്ങളിലും സഭയെ മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിച്ചതിനു നന്ദി. സ്ഥാനമൊഴിഞ്ഞതിനു ശേഷം പ്രത്യക്ഷ സാന്നിധ്യം ഉണ്ടാകില്ലെങ്കിലും ആത്മീയമായി ഒപ്പമുണ്ടാകും. പ്രാര്‍ഥനകളില്‍ എന്നും കൂടെയുണ്ടാകും- മാര്‍പാപ്പ പറഞ്ഞു.