ആത്മഹത്യ ചെയ്യാന്‍ സിംഹക്കൂട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവിനു സംഭവിച്ചത്‍: വീഡിയോ

ഞായര്‍, 22 മെയ് 2016 (14:12 IST)
ആത്മഹത്യ ചെയ്യാന്‍ മൃഗശാലക്കുള്ളിലേക്ക് അതിക്രമിച്ച കയറിയ യുവാവിനെ രക്ഷപ്പെടുത്താന്‍ രണ്ട് സിംഹങ്ങളെ വെടിവെച്ച് കൊന്നു. ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിലാണ് സംഭവം നടന്നത്. മൃഗശാലയില്‍ അതിരാവിലെ എത്തിയ ഇയാള്‍ മൃഗശാലക്കുള്ളില്‍ അതിക്രമിച്ച് കടന്ന് വസ്ത്രങ്ങളെല്ലാം അഴിച്ചു മാറ്റി സിംഹക്കൂട്ടിനുള്ളില്‍ കയറുകയായിരുന്നു. തുടര്‍ന്ന് സിംഹങ്ങള്‍ ഇയാളെ വളഞ്ഞിട്ട് ആക്രമിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്തു. 
 
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ജീവനക്കാര്‍ മൃതപ്രായനായ നിലയില്‍ യുവാവിനെ പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ യുവാവ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. കൂട്ടില്‍ അഞ്ചോളം സിംഹങ്ങളാണുണ്ടായിരുന്നത്. കൂട്ടിലുണ്ടായിരുന്ന രണ്ട് സിംഹങ്ങള്‍ വെടിവെപ്പില്‍ കൊല്ലപ്പെടുകയും ചെയ്തു.സംഭവം നടക്കുമ്പോള്‍ മൃഗശാലയില്‍ സന്ദര്‍ശകര്‍ കുറവായിരുന്നു. ഇരുപതു വര്‍ഷത്തിലധികമായി മൃഗശാലയില്‍ കഴിയുന്ന രണ്ട് സിംഹങ്ങളെയാണ് മൃഗശാല അധികൃതര്‍ വെടിവച്ച് കൊന്നത്.
                                                                                       

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക