ചൈനയിലെ അടച്ചുപൂട്ടിയ ആണവനിലയം വിനോദസഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തു. ഭൂകമ്പത്തെപ്പോലും ചെറുക്കാന്‍ ശേഷിയുള്ള പ്രത്യേക ഗുഹയ്ക്കത്ത് സ്ഥിതി ചെയ്യുന്ന ആണവനിലയമാണ് സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തിരിക്കുന്നത്.
ഒരുകാലത്ത് വളരെ രഹസ്യമായി സൂക്ഷിച്ചിരുന്ന ചോംഗിംഗ് പ്രവിശ്യയിലെ ബെയ്താവൊ നഗരത്തിലുള്ള 816 എന്ന പേരിലുളള സൈനിക ആണവനിലയമാണ് ഇപ്പോള്‍ ആഭ്യന്തര സഞ്ചാരികള്‍ക്ക് മൂന്നില്‍ തുറന്നു കിടക്കുന്നത്. 1966ലാണ് ഈ ആണവനിലയം ചൈന തുറന്നത്. എന്നാല്‍ 1984 സൈനിക കമ്മീഷന്‍ ആണവനിലയം അടച്ചുപൂട്ടാന്‍ ഉത്തരവിടുകയായിരുന്നു.
60000 സൈനികര്‍ ചേര്‍ന്നാണ് ആണവനിലയം യാഥാര്‍ത്ഥ്യമാക്കിയത്. രാജ്യത്തെ സംരക്ഷിക്കുക എന്നത് എത്രമാത്രം പ്രധാനമാണെന്ന് ആണവനിലയം സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്ക് മനസ്സിലാവുമെന്നാണ് സൈനിക കമ്മീഷന്‍റെ വിലയിരുത്തല്‍. ആണവോര്‍ജത്തെക്കുറിച്ച് കൂടുല്‍ മനസ്സിലാക്കാനും ഇതിലൂടെ സഞ്ചാരികള്‍ക്ക് കഴിയുമെന്നാണ് സൈനികകമ്മീഷന്‍ വിലയിരുത്തി.