ആഡംബര ജീവിതം നയിച്ചതിലൂടെ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ബാധ്യതയാണ് ഇവര്‍ വരുത്തിവച്ചത്. ബാധ്യതകള്‍ തീര്‍ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഒരു പ്രാദേശിക ഇന്‍ഷുറന്‍സ് കമ്പനിയില്‍ പതിമൂന്നുകാരനായ കൊച്ചുമകന്റെ പേരില്‍ ഇവര്‍ ഇന്‍ഷുറന്‍സ് എടുത്തു. കൊച്ചുമകനെ തീയിട്ട് കൊന്നാല്‍ സ്വകാര്യ കമ്പനിയില്‍ നിന്നും നാല്‍പ്പത് ലക്ഷം കൊറൂന ഏകദേശം 11012774 ഇന്ത്യന്‍ രൂപ ലഭിയ്ക്കുമെന്ന കണക്കു കൂട്ടലിലായിരുന്നു മുത്തശ്ശി. ആ തുകകൊണ്ട് അവര്‍ വരുത്തി വച്ച ബാധ്യത തീര്‍ക്കാനും പദ്ധതിയിട്ടിരുന്നതായി പൊലീസ് അറിയിച്ചു.
കൊലപാതകം നടത്തുന്നതിനുള്ള ആദ്യപടിയായി കുട്ടിയ്ക്ക് വൈനില്‍ ഉറക്കുഗുളിക കലര്‍ത്തി നല്‍കി മയക്കികിടത്തി. തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് കൊച്ചുമകനെ ജീവനോടെ കത്തിയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ തക്ക സമയത്ത് തന്നെ ആ സ്ത്രീയുടെ അയല്‍ക്കാരന്‍ വീട്ടിലെത്തി. തുടര്‍ന്ന് അദ്ദേഹം ഈ ക്രൂരദൃശം നേരില്‍ കാണുകയും വലിയ പരിക്കുകളില്ലാതെ കുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു. അയല്‍ക്കാരന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് എത്തി സ്ത്രീയെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുകയായിരുന്നു.