അവസാന ഓവറില്‍ ചാനല്‍ മാറ്റിയതിന് 72കാരന്‍ ഭാര്യയെ മര്‍ദ്ദിച്ചു, ഉപേക്ഷിച്ചു!

തിങ്കള്‍, 6 മെയ് 2013 (09:40 IST)
PRO
PRO
ട്വന്റി20 ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടെ ചാനല്‍ മാറ്റിയതിന് 72 കാരന്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് ഭാര്യയെ ഉപേക്ഷിക്കുകയും ചെയ്തു. യുകെയിലാണ് സംഭവം.

ഡാര്‍ലിംഗ്ടണ്‍ സ്വദേശിയായ 72-കാരന്‍ ബ്രയാന്‍ റൈറ്റ് ആണ് ഭാര്യ ലിലിയന്‍സ് ലോയറെ മര്‍ദ്ദിച്ചത്. ഏപ്രില്‍ 16ന് വൈകിട്ട് റോയര്‍ ചലഞ്ചേഴ്സും ഡയര്‍ഡെവിള്‍സും തമ്മില്‍ നടന്ന മത്സരത്തിന്റെ അവസാന ഓവറില്‍ ഭാര്യ ചാനല്‍ മാറ്റിയതാണ് ഇയാളെ പ്രകോപിപ്പിച്ചത്.

ഭാര്യയുടെ വസ്ത്രത്തില്‍ കുത്തിപ്പിടിച്ച്, റിമോട്ട് കൊണ്ട് തലയ്ക്ക് ആഞ്ഞടിച്ച് കൊല്ലുമെന്ന് ആക്രോശിച്ചു. ആക്രമണത്തെത്തുടര്‍ന്ന് ഇവര്‍ ഓടി അയല്‍വീട്ടില്‍ അഭയം പ്രാപിച്ചു. തുടര്‍ന്ന് പൊലീസ് എത്തി കേസ് റജിസ്റ്റര്‍ ചെയ്തു. ഇയാളില്‍ നിന്ന് 100 യൂറോ പിഴയും ഈടാക്കി.

സംഭവശേഷം ഇയാള്‍ ഭാര്യയെ ഉപേക്ഷിച്ചു. ഒരുമിക്കാനാത്ത വിധം ഇവര്‍ അകന്നുകഴിഞ്ഞു എന്നാണ് വിവരം.

വെബ്ദുനിയ വായിക്കുക